f

ആലപ്പുഴ: ജില്ലയിൽ മാലിന്യസംസ്‌കരണ സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കക്കൂസ് മാലിന്യശേഖരണം നിർത്തിവച്ച് സമരം നടത്തുമെന്ന് കേരള പ്രദേശ് സെപ്റ്റിക് ടാങ്ക് ക്ലിനിംഗ് മസ്ദൂർ സംഘം (ബി.എം.എസ്) നേതാക്കൾ പറഞ്ഞു. ജില്ലയിൽ കക്കൂസ് മാലിന്യം സംസ്കരിക്കാൻ സംവിധാനമില്ലാത്തതിനാൽ പൊതുഇടങ്ങളിലും വഴിയോരത്തുമാണ് നിക്ഷേപിക്കുന്നത്. തണ്ണീർമുക്കത്ത് 5.92 കോടി മുടക്കി പ്ലാന്റ് നിർമിച്ചിട്ടും കമ്മീഷൻ ചെയ്തിട്ടില്ല. ഹൗസ്ബോട്ടിലെ മാലിന്യസംസ്‌കരണത്തിന് ആർ ബ്ലോക്കിലെ വട്ടക്കായലിൽ കോടികൾ മുടക്കിയ പ്ലാന്റ് പ്രവർത്തനക്ഷമമല്ലെന്നും അവർ പറഞ്ഞു. ജില്ലാ സെക്രട്ടറി യു.പി.രതീഷ്മോൻ, ജ്യോതിഷ്, പ്രദീപ് മാവേലിക്കര, വിപിൻദാസ് എന്നിവർ പങ്കെടുത്തു.