അമ്പലപ്പുഴ: അമ്പലപ്പുഴ കുടുംബ വേദി നിർമിച്ചു നൽകിയ ആറു വീടുകളുടെ താക്കോൽ ദാന കർമ്മം നാളെ നടക്കും.മാനവികം എന്ന പേരിൽ അമ്പലപ്പുഴ ജംഗ്ഷന് കിഴക്കു വശം കുഞ്ചൻ നമ്പ്യാർ നഗറിലാണ് മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പരിപാടി നടക്കുന്നതെന്ന് കുടുംബ വേദി വൈസ് ചെയർമാൻ രാജഗോപാലൻ ഉണ്ണിത്താൻ, ഭവന നിർമാണക്കമ്മിറ്റി ചെയർമാൻ എസ്.ചന്ദ്രകുമാർ, വൈസ് ചെയർമാൻ മധു .പി .ദേവസ്വം പറമ്പ് ,ഡി. സോമൻ, സുഭദ്രാ.കെ. മേനോൻ, ഉഷാ.എസ്.നായർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെ വൈകിട്ട് 5.50 ന് നടക്കുന്ന മാനവികം പരിപാടി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കുടുംബവേദി ചെയർമാൻ ആർ.ഹരികുമാർ അദ്ധ്യക്ഷത വഹിക്കും.സ്നേഹ വീടുകളുടെ താക്കോൽ ദാനം എം.എൽ.എമാരായ രമേശ് ചെന്നിത്തല, എം.കെ.മുനീർ, അൻവർ സാദത്ത് എന്നിവർ നിർവഹിക്കും. എച്ച്.സലാം എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.ചലച്ചിത്ര താരം ശ്വേതാ മേനോൻ മുഖ്യാതിഥിയാകും.