കായംകുളം : എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 301 -ാം നമ്പർ മുതുകുളം തെക്ക് ശാഖാവക ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഗുരുദേവ ദർശന ദിവ്യപ്രബോധനവും 2-ാമത് പുനഃപ്രതിഷ്ഠാ വാർഷിക മഹോത്സവവും 30 മുതൽ ജൂൺ 03 വരെ നടക്കും. തൃപ്പാദ ഗുരുകുലം ചേവണ്ണൂർ കളരി മുഖ്യകാര്യദർശി സ്വാമി വിശുദ്ധാമന്ദ കാർമ്മികത്വം വഹിക്കും. ടി.പി.രവീന്ദ്രനാണ് ആചാര്യൻ. പുനഃപ്രതിഷ്ഠാവാർഷികത്തിൽ വിശേഷാൽ പൂജകൾ,​ ദിവ്യപ്രബോധന പ്രഭാഷണം,​ ഹോമം,​ കലശം,​ സഹസ്രനാമാർച്ചന,​മഹാപ്രസാദം,​ ദേശപ്രദക്ഷിണം,​ സഹസ്ര ദീപാലങ്കാരം,​ചികിത്സാധനസഹായം,​ ആദരിക്കൽ,​ തിരുവാതിരകളി,​ വീരനടനം,​ ഗാനമേള എന്നിവ നടക്കും.