തുറവൂർ :എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസ് ഭരണം നടത്തുന്ന കോടംതുരുത്ത് പഞ്ചായത്ത് ഭരണ സമിതിയ്ക്കെതിരെ പ്രത്യക്ഷസമരവുമായി എൽ.ഡി.എഫ് രംഗത്ത്. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചായത്തിന്റെ വികസനവിരുദ്ധ നിലപാടിനെതിരെ ഇന്നലെ രാവിലെ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്. നീണ്ടകര നിവാസികളുടെ യാത്രാപ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുക, തകരാറിലായ പാലങ്ങൾ ഉടൻ പൂർത്തീകരിക്കുക, ഉളവയ്പ് കടവിൽ ജങ്കാർ സർവീസ് ആരംഭിക്കുക,പി. എസ് കടവിലെ കടത്തു വഞ്ചിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായായിരുന്നു പ്രതിക്ഷേധ സമരം. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു ധർണ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കോടംതുരുത്ത് എൽ.സി.സെക്രട്ടറി എ. ഗബ്രിയേൽ അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ സി.ടി.വിനോദ്, ജെയിംസ് ആലത്തറ, ബിൻസി രാഘവൻ, പി.എം.അജിത്ത്കുമാർ, പി. ഡി.രമേശൻ, ആർ.ജീവൻ, ആർ.അനിൽകുമാർ, എം.രമണൻ, കെ.പി.രാജൻ, പി.കെ.വൈജു, എ. മോഹൻദാസ്, ആർ.അശോകൻ, എസ്.ജോസഫ് എന്നിവർ സംസാരിച്ചു.