s

മുഹമ്മ:കുടുംബശ്രീയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഹമ്മയിൽ വിവിധ പരിപാടികൾ നടത്തി. വാർഡ് തലത്തിൽ അയൽക്കൂട്ട അംഗങ്ങൾക്ക് ചേരാനും സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാനുമുള്ള 'എന്നിടം 'കൾച്ചറൽ ആൻഡ് ക്രിയേഷൻ സെന്ററിന്റെ സി.ഡി.എസ് തല ഉദ്ഘാടനം ഗാനരചയിതാവ് ആലപ്പി ഋഷികേശ് നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ സേതുഭായി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ പഞ്ചായത്തിലെ കുടുംബശ്രീയുടെ ചരിത്ര പുസ്തകം രചന യുടെ പ്രകാശനവും നടത്തി. അസിസ്റ്റന്റ് സെക്രട്ടറിഅശോകൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ്‌ എൻ.ടി.റെജി, പഞ്ചായത്ത്‌ സെക്രട്ടറി വിനോദ് തുടങ്ങിയവർ സംസാരിച്ചു.