ആലപ്പുഴ: ഹൗസ്ബോട്ടിൽനിന്ന് കായലിൽ വീണ കർണാടക സ്വദേശി മരിച്ചു. ബംഗളൂരു മഞ്ജുനാഥ് നഗർ 411 സെക്കൻഡ് മെയിൻറോഡ് ഫോർത്ത് ക്രോസ് കരിഗിരിയപ്പയുടെ മകൻ ബാലകൃഷ്ണ (48) ആണ് മരിച്ചത്. ആലപ്പുഴ ഫിനിഷിംഗ് പോയിന്റിനടുത്ത് കായൽകുരിശടിക്ക് സമീപം വെള്ളിയാഴ്ച അർദ്ധരാത്രി 12.30നാണ് കായലിൽ വീണത്.

ബംഗളുരുവിൽനിന്ന് വിനോദസഞ്ചാരത്തിന് എത്തിയ 33 അംഗസംഘത്തിലെ അംഗമാണ്. ഭാര്യ ശോഭയും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. രാത്രി 10.30നാണ് പുന്നമട ഫിനിഷിംഗ് പോയിന്റിലെത്തിയത്. വെൽക്കംക്രൂസ് ഹൗസ്ബോട്ടിലാണ് സംഘം താമസിച്ചിരുന്നത്. പിറ്റേന്ന് കായൽയാത്ര നടത്താനാണ് ബോട്ടിൽ തങ്ങിയത്. ഭക്ഷണം കഴിച്ചശേഷം കിടക്കാൻ ബോട്ടിലേക്ക് കയറുന്നതിനിടെ കാൽവഴുതികായലിൽ വീഴുകയായിരുന്നു. ഹൗസ്ബോട്ട് ജീവനക്കാർ കായിലേക്ക് ചാടി ബാലകൃഷ്ണയെ രക്ഷപ്പെടുത്തി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നോർത്ത് പൊലീസ് കേസെടുത്തു.