ചേർത്തല: ആർട്ടിസ്റ്റ് എൻ.ഗോപാലകൃഷ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ടി.എസ്.വിശ്വൻ രചിച്ച ചെറുകഥയായ വീഞ്ഞിന്റെ പുസ്തക ചർച്ച നടത്തും. ഇന്ന് വൈകിട്ട് 3ന് ഗീതാ സ്കൂൾ ഒഫ് ആർട്ട്സിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.ഷാജി ഉദ്ഘാടനം ചെയ്യും. പ്രൊഫ.ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. പി.കെ.ഷാജി മുഹമ്മ പുസ്തകാവതരണം നടത്തും. നിർമ്മല സുദർശനൻ,ചേർത്തല രാജൻ,എസ്.ആർ.ഇന്ദ്രൻ,ടി.കെ.സുജിത്ത് എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ആർട്ടിസ്റ്റ് പി.ജി.ഗോപകുമാർ സ്വാഗതവും ടി.എസ്.വിശ്വൻ നന്ദിയും പറയും.