ഹരിപ്പാട്: സി.ബി.എസ്.ഇ പരീക്ഷയിൽ അമൃത വിദ്യാലയത്തിന് ഉജ്ജ്വല വിജയം. പത്ത്,പ്ലസ്ടു പരീക്ഷയിൽ 100 ശതമാനം വിജയം നേടി. പത്താംക്ലാസിൽ 96 ശതമാനത്തോടെ നന്ദന എസ്. പിള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 97 കുട്ടികളിൽ 28 പേർ 90ശതമാനംവിജയം കൈവരിച്ചു. പ്ലസ്ടു പരീക്ഷയെഴുതിയ 53 വിദ്യാർത്ഥികളും ഉന്നത വിജയം കരസ്ഥമാക്കി. കൊമേഴ്സ് വിഭാഗത്തിൽ 94.2 ശതമാനത്തടെ നിരഞ്ജ. എസ്, സയൻസ് വിഭാഗത്തിൽ 93.6 ശതമാനത്തോടെ ആദർശ് ബി.പിള്ളയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ 43 പേരിൽ 6പേർ 90 ശതമാനവും കൊമേഴ്സ് വിഭാഗത്തിൽ 10 പേരിൽ 2 പേർ 90 ശതമാനവും കരസ്ഥമാക്കി.