ഹരിപ്പാട്: അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന സംഘടിപ്പിക്കുന്ന വനിതകളുടെ സംസ്ഥാന പഠന ക്യാമ്പ് മുട്ടം നേതാജി സാമൂഹ്യ സാംസ്കാരിക പഠന കേന്ദ്രത്തിൽ ആരംഭിച്ചു. സ്ത്രീ സുരക്ഷാ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി സ.മിനി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. എ. ഐ.എം.എസ് .എസ് സംസ്ഥാന പ്രസിഡന്റ് എസ്.സൗഭാഗ്യകുമാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.എം .ബീവി, വൈസ് പ്രസിഡന്റുമാരായ എസ്.രാധാമണി, അഡ്വ.എം. എ .ബിന്ദു, കെ.ജെ. ഷീല, കെ .കെ. ശോഭ, ട്രഷറർ എസ്. മിനി, സെക്രട്ടറിയേറ്റ് അംഗങ്ങളായ എം. കെ .ഉഷ, ആശാരാജ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് അഡ്വ. ഇ.എൻ.ശാന്തിരാജ് വിഷയാവതരണം നടത്തും. സ്എ. ഐ.എം.എസ് .എസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഷൈല കെ .ജോൺ സംസാരിക്കും. നാളെ എ. ഐ.എം.എസ് .എസ് സംസ്ഥാന സെക്രട്ടറി കെ.എം. ബീവി വിഷയാവതരണം നടത്തും. ആശാൻ കൃതികളെ മുൻനിർത്തിയുള്ള നാടക ശില്പശാലയ്ക്കും ക്യാമ്പിൽ തുടക്കമായി. വിവിധ ടീമുകൾ തയ്യാറാക്കുന്ന നാടകങ്ങൾ സമാപന ദിവസം ക്യാമ്പിൽ അവതരിപ്പിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് 19ന് വൈകിട്ട് 5 ന് സമാപിക്കും. എസ്.യു.സി. ഐ സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് ക്യാമ്പിന് സമാപന സന്ദേശം നൽകും.