മാന്നാർ: പാവുക്കര തൃപ്പാവൂർ മഹാവിഷ്ണുക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും എതിരേൽപ്പ് ഘോഷയാത്രയും നടത്തി. തൃപ്പാവൂർ യുവജനസമിതിയുടെ നേതൃത്വത്തിൽ നടത്തിയ എതിരേൽപ്പ് ഘോഷയാത്ര സി.ഐ ബി.രാജേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. യുവജന സമിതി ഉപാദ്ധ്യക്ഷൻ ബിബിൻ ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ്, ശശികുമാർ, മദനമോഹൻ ജി.പിള്ള, പൊന്നമ്മ, കലാധരൻ കൈലാസം, സജികുട്ടപ്പൻ, ആർ.പി. മേനോൻ, എസ്.ശ്രേയ എന്നിവർ സംസാരിച്ചു.