ചാരുംമൂട് : ദൃശ്യ ടി.വിയുടെ 25ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രവത്തനം തുടങ്ങുന്ന ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനവും പ്രഥമ കാരുണ്യ സ്പർശം പുരസ്കാര സമർപ്പണവും 20 ന് വൈകിട്ട് 4 ന് കരുനാഗപ്പള്ളി പുതിയകാവ് ഐഡിയൽ ഓഡിറ്റോറിയത്തിൽ നടക്കും. പൊതുസമ്മേളനം മന്ത്രി കെ.രാധാകൃഷ്ണനും, ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണിയും നിർവ്വഹിക്കും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ചടങ്ങിൽ പ്രഥമ ദൃശ്യാ കാരുണ്യ സ്പർശം പുരസ്കാരം ദയാഭായിക്ക് മന്ത്രി കെ. രാധാകൃഷ്ണൻ സമ്മാനിക്കും. കുടുംബ സംഗമം കോവൂർ കുഞ്ഞുമോൻ എം.എൽ.എ യും , ചാരിറ്റബിൾ സൊസൈറ്റി ലോഗോ പ്രകാശനം സുജിത്ത് വിജയൻ പിള്ള എം.എൽ.എ യും , പ്രതിഭകളെ ആദരിക്കൽ എം.എസ് അരുൺ കുമാർ എം.എൽ.എയും നിർവ്വഹിക്കും. തുടർന്ന് തെരുവുനാടകവും മെഗാഷോയും നടക്കുമെന്ന് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ചന്ദ്രമോഹന രാജു, ജനറൽ സെക്രട്ടറി താജ് ഗോപാൽ, സെക്രട്ടറി കെ.എസ്. സന്തോഷ്, താമരക്കുളം സോൺ പ്രസിഡ ന്റ് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.