photo

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ ഡെങ്കിപ്പനി പ്രതിരോധദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ദീപ അധ്യക്ഷതവഹിച്ചു. മെഡിക്കൽ ഓഫീസർ റീനു തോമസ് വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ, പഞ്ചായത്ത് അംഗങ്ങൾ ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി - വ്യാപാരി പ്രതിനിധികൾ, ആശാ പ്രവർത്തകർ, അങ്കണവാടി -ജീവനക്കാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ - സ്കൂൾ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ബോധവത്കരണ റാലിയും നടന്നു.