ncc-dashadina-camp

ചെന്നിത്തല: എൻ.സി.സി 10 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ ദശദിന ക്യാമ്പ് തുടങ്ങി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നായി 600 കേഡറ്റുകളാണ് 10 നാൾ നീളുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. കമാൻഡിംഗ് ഓഫീസർ കേണൽ രാഹുൽ ഘോഷ് ക്യാമ്പിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. എൻ.സി.സി.ഓഫീസർമാരായ അലക്സ് വർഗീസ് മാവേലിക്കര, സനീഷ് കെ.എസ്, ശാലു ഭാസ്കർ, റ്റീനാ എബ്രഹാം, സൗമ്യ കെനറ്റ്, ജയലക്ഷ്മി.വി, ഗോപിക വി.തമ്പി, സുബേദാർ മേജർ ഷിബു കെ.എം, സുബേദാർ ദിലീപ്, സുബേദാർ രാജ, നായിക് സുബേദാർ ജർമൽ സിംഗ്, ഹവീൽദാർ ഹരീഷ് എന്നിവർ പ്രസംഗിച്ചു. ഡ്രിൽ, ഫയറിംഗ്, വൃക്തിത്വവികസന ക്ലാസുകൾ, ലഹരി വിരുദ്ധ റാലി, സൈബർ സുരക്ഷ ക്ലാസുകൾ, ആയുധ പരിശീലിന ക്ലാസുകൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.