ഹരിപ്പാട്: ഓപ്പറേഷൻ ആഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഒരാൾ അറസ്റ്റിൽ. കരുവാറ്റ കന്നാലിപാലം ആദർശ് ഭവനത്തിൽ ആദർശിനെയാണ് (മുരുകൻ -22) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര, ഹരിപ്പാട്, തൃക്കുന്നപ്പുഴ എന്നീ സ്റ്റേഷനുകളിൽ കേസിൽ പ്രതിയായ ആദർശ് ഒളിവിലായിരുന്നു. തൃക്കുന്നപ്പുഴ ഇൻസ്‌പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്.ഐ ശിവദാസമേനോൻ, സി.പി.ഒമാരായ രാഹുൽ ആർ.കുറുപ്പ്,
രാജേഷ്, ജഗനാഥ്, വിശാഖ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.