ചേർത്തല: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള യുറീക്കാ ബാലവേദി ജില്ലാതല പരിശീലന ക്യാമ്പ് ഇന്ന് രാവിലെ 10 ന് മുഹമ്മയിൽ ആരംഭിക്കും.ആര്യക്കര ഭഗവതി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ഏകദിന പരിശീലന ക്യാമ്പ് മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ജെ.ജയലാൽ അദ്ധ്യക്ഷനാകും.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു രാജീവ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി, പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.ടി. പ്രദീപ്,ജില്ലാ സെക്രട്ടറി മുരളി കാട്ടൂർ, ജില്ലാബാലവേദി കൺവീനർ അനിൽ മാത്യു,ബാലവേദി ചെയർമാൻ മനോജ് കെ.പുതിയവിള സംഘാടക സമിതി കൺവീനർ ആർ.വിശ്വംഭരൻ എന്നിവർ സംസാരിക്കും. ജില്ലയിലെ 12 മേഖലകളിൽ നിന്ന് തിരഞ്ഞെടുത്ത നൂറു പ്രവർത്തകരാണ് ക്യാമ്പിൽ പരിശീലനം നേടുന്നത്. ഇതിന്റെ തുടർച്ചയായി ലോക ബാലദിനമായ ജൂൺ ഒന്നിന് ജില്ലയിൽ നൂറു ബാലവേദികൾ പ്രവർത്തനം ആരംഭിക്കും. ക്യാമ്പ് വൈകിട്ട് 4.30 ന് സമാപിക്കും.