hjj

ഹരിപ്പാട് : കാറിൽ വിശ്രമിക്കുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീഷ് (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം. വീടിനു മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിൽ എ.സി പ്രവർത്തിപ്പിച്ച് വിശ്രമിക്കുകയായിരുന്ന അനീഷിനെ ഭാര്യ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും

പിന്നീട് വരാം എന്നായിരുന്നു മറുപടി. കുറച്ച് സമയം കഴിഞ്ഞ് വീണ്ടും വിളിക്കാനെത്തിയപ്പോൾ

അബോധാവസ്ഥയിലായിരുന്നു. ഉടൻതന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് പറഞ്ഞു. മാതാവ്: ആയിഷ ബീവി. ഭാര്യ: ദേവിക. മകൻ: ശിവദത്ത്. സഹോദരങ്ങൾ: അജീഷ്, സോഫിയ.