മാവേലിക്കര: നഗരസഭാ പരിധിയിലെ മഴക്കാലപൂർവ്വ ശുചികരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് നഗരസഭാ ടൗൺ ഹാളിൽ വിവിധ രാഷ്ട്രിയ, സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടനകളുടെ യോഗം നടന്നു. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് പ്രായിക്കര അധ്യക്ഷനായി. മഴക്കാലത്തുണ്ടാകുന്ന സാംക്രമിക രോഗങ്ങളും അവയുടെ പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ് ക്ലാസ് നയിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അനിവർഗീസ്, എസ്.രാജേഷ്, ശാന്തി അജയൻ, ലളിത രവീന്ദ്രനാഥ്, ക്ലീൻസിറ്റി മാനേജർ ആർ.ബിനോയ്, നഗരസഭാ കൗൺസിലേഴ്സ് എന്നിവർ സംസാരിച്ചു. ഇന്നും നാളെയും നടക്കുന്ന മഹാശുചികരണ യഞ്ജത്തിൽ ഒരു വാർഡിലെ നാലു സ്ഥലങ്ങൾ ശുചികരിക്കുന്നതിനും യോഗം തീരുമാനിച്ചു.