മാവേലിക്കര: സി.പി.എം മാവേലിക്കര ഏരിയ കമ്മിറ്റിയംഗം, തഴക്കര ലോക്കൽ സെക്രട്ടറി, മാവേലിക്കര ടൗൺ തെക്ക് ലോക്കൽ സെക്രട്ടറി, ഓട്ടോ ടാക്സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയൻ മാവേലിക്കര ഏരിയ വൈസ് പ്രസിഡന്റ്, കർഷകസംഘം ഏരിയ ജോ.സെക്രട്ടറി, കെ.എസ്‌.വൈ.എഫ് മാവേലിക്കര താലൂക്ക് പ്രസിഡന്റ്, സെക്രട്ടറി, ദീർഘകാലം കല്ലുമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച പി.കെ ശശിധരന്റെ മൂന്നാം ചരമവാർഷികാചരണം സി.പി.എം തഴക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനക്ക് ശേഷം സി.പി.എം ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര പതാക ഉയർത്തി. ആക്കനാട്ടുകര ചേന്നംവെട്ടത്ത് ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി ജി.അജയകുമാർ ഉദ്ഘാടനം ചെയ്തു. എ.ശ്രീജിത്ത് അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ മുരളി തഴക്കര അനുമോദിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ.മധുസൂദനൻ, എം.എസ്. അരുൺകുമാർ എം.എൽ.എ, എസ്.അനിരുദ്ധൻ, ടി.യശോധരൻ, കെ.രഘു പ്രസാദ്, സി.ഡി വേണുഗോപാൽ, ഈശോ ചെറിയാൻ, മണിക്കുട്ടൻ, എം.ശശിധരൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എസ്.ശ്രീകുമാർ സ്വാഗതം പറഞ്ഞു.