പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 8 മുതൽ 16 വരെയുള്ള വാർഡുകളിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാർ ആദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി അംഗങ്ങളായ എസ്.രാജേഷ്,​ എ.കെ.വിനോദ്കുമാർ,​ സദാനന്ദൻ ജോസ്കുര്യൻ, ബ്ലോക്ക്‌ സെക്രട്ടറി ശിഹാബ്, ബേബിചാക്കോ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ കിഷോർ തുടങ്ങിയവർ പങ്കെടുത്തു.