ssds

മുഹമ്മ: മണ്ണഞ്ചേരി കിഴക്കേ മഹല്ലിന്റെ നേതൃത്വത്തിൽ ഹജ്ജ് കർമ്മത്തിന് യാത്രയാകുന്ന ഹാജിമാർക്ക് യാത്രയയപ്പ് നൽകി. മഹല്ല് ഖത്തീബ് എ.എം. മീരാൻ ബാഖവി മേതല യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്. എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി. പി.എ. മൈതീൻകുഞ്ഞു മേത്തർ സ്വാഗതം പറഞ്ഞു. സി.എം. മുഹമ്മദ് മുസ്‌ലിഹ് ബാഖവി, വി.എ. സിദ്ധീഖ്‌ ബാഖവി, കെ.എ. നിസാമുദ്ധീൻ ഫൈസി, ഷെഹീർ സഖാഫി, ഷെമീർ സഅദി, ഒ. എം.എ. റഷീദ് ഊരാളി വീട് എന്നിവർ സംസാരിച്ചു.