ഹരിപ്പാട്: അദ്ധ്യാപക നിയമനം സ്കൂൾ പി.ടി.എയെ ഏൽപ്പിക്കാനുള്ള സർക്കാർ നീക്കത്തിൽ കേരള തണ്ടാൻ മഹാസഭ പ്രതിഷേധിച്ചു. പി.എസ്.സിയെയും എംപ്ലോയ്മെന്റ് ഓഫീസുകളേയും നോക്കുകുത്തിയാക്കി താത്കാലിക അദ്ധ്യാപകരെ നിയമിക്കാനുള്ള നീക്കം സംവരണം അട്ടിമറിക്കാനും സ്വന്തക്കാരെ നിയമിക്കാനുമുള്ള ശ്രമമാണെന്നും ഇതിൽ നിന്നും സർക്കാർ പിൻതിരിയണമെന്നും കേരള തണ്ടാൻ മഹാസഭ മുതുകുളം വടക്ക് 296- ാംനമ്പർ ശാഖ ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ രവിപുരത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശിവദാസൻ മങ്ങാട്ട് ,സുശീലാമദനൻ, എം.ശാന്തകുമാർ, എ.പത്മനാഭൻ ,അയ്യപ്പൻ കിഴക്കെ വീട് എന്നിവർ സംസാരിച്ചു.