അമ്പലപ്പുഴ : നവോത്ഥാന കലാസാഹിത്യ സംസ്കൃതി മാഗസിൻ ഏർപ്പെടുത്തിയ വേർഡ്സ് വർത്ത് പുരസ്കാരത്തിന് തലവടി ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറിയിലെ ഇംഗ്ലീഷ് അദ്ധ്യാപകൻ ഡോ.എസ്. അരുൺകുമാർ അർഹനായി. മെയ് 19 (ഞായറാഴ്ച) ന് തിരൂർ മാമുക്കോയ നഗറിൽ നടക്കുന്ന ചടങ്ങിൽ ഡയറക്ടർ സ്റ്റാൻലി ജോസ് അവാർഡ് കൈമാറും .പ്രശസ്ത ദ്വിഭാഷ കവിയാണ് ഡോ. അരുൺ .ഇംഗ്ലീഷിൽ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ട്രൂത്ത് ഗുഡ്നസ് ആൻഡ് ബ്യൂട്ടി ബിഹൈൻഡ് ലവും , ഗുഡ് വിഷനും . കലാസാഹിതി അവാർഡ് , കുഞ്ഞിക്കുട്ടൻ തമ്പുരാൻ സ്മാരക അവാർഡ് ,ഒ.എൻ.വി അവാർഡ്, കെ.എസ്.റ്റി.എ നല്ല കവിക്കുള്ള അവാർഡ് മുതലായവ ലഭിച്ചിട്ടുണ്ട് .