ആലപ്പുഴ : ആലപ്പുഴ പ്രസ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂർവ്വകാല നേതൃസംഗമം ഇന്ന് നടക്കും. പ്രസ് ക്ലബ്ബ് ഹാളിൽ ഉച്ചക്ക് 2.30ന് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള സംഗമം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എ.എം.ആരിഫ് എം.പി പൂർവകാല ഭാരവാഹികളെ ആദരിക്കും. പ്രസ് ക്ലബ് പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷത വഹിക്കും. സീനിയർ ജേർണലിസ്റ്റ് യൂണിയൻ ജില്ലാസെക്രട്ടറി എ.ഷൗക്കത്ത്, സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ ജോയിന്റ് സെക്രട്ടറി രാജൻ ബാബു പാതിരാപ്പള്ളി എന്നിവർ സംസാരിക്കും. സെക്രട്ടറി ടി.കെ.അനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറയും.