ആലപ്പുഴ : ആലപ്പുഴ ലൂഥ്റൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന13 വയസ്സിൽ താഴെ പ്രായമുളളവരുടെ ജില്ലാ സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ വലിയഴീക്കൽ ജി.എച്ച്.എസ്.എസിൽ ആറാം ക്ലാസ്സിൽ പഠിക്കുന്ന പത്തര വയസ്സുള്ള ജാനകി ജോതിഷ് ചാമ്പ്യനായി. 2024 മെയ് 25, 26 എന്നീ ദിവസങ്ങളിലായി എർണാകുളത്ത് നടക്കുന്ന കേരള സ്റ്റേറ്റ് അണ്ടർ 13 സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് ജാനകി മത്സരിക്കും.മുൻ വർഷങ്ങളിൽ അണ്ടർ 11, അണ്ടർ13 എന്നീ വിഭാഗങ്ങളിൽ ജാനകി ജോതിഷ് ചാമ്പ്യനായിട്ടുണ്ട്.