ambala

അമ്പലപ്പുഴ: യുവാവിന്റെ കുടുംബത്തിന് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മരണാനന്തര സാന്ത്വന സഹായം കൈമാറി. ഫോട്ടോഗ്രാഫറായിരിക്കെ മരിച്ച പുന്നപ്ര മാക്കി ജങ്ഷന് സമീപം എസ്. എം .സി യിൽ ബാലകൃഷ്ണൻ്റെ കുടുംബത്തിനാണ് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സഹായധനം കൈമാറിയത്. ആലപ്പുഴ മേഖല പ്രസിഡൻ്റ് സുഖാദിയ ദാസ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് എസ്. മോഹനൻ പിള്ള, സി. സി. ബാബു, ജെ. ആൻ്റണി, മേഖല ട്രഷറർ സന്തോഷ് കാത്തു, കുട്ടനാട് മേഖല പ്രസിഡൻ്റ് ആൻ്റണി പൊങ്ങ, പറവൂർ യൂണിറ്റ് പ്രസിഡൻ്റ് കെ. ജെ. ക്ലാരൻസ്, സെക്രട്ടറി ബി. പ്രിൻസ് എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റിയംഗം പ്രകാശ് ചെറൂബ് സ്വാഗതം പറഞ്ഞു.