പുച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം 613 -ാം നമ്പർ മാക്കേകടവ് ഗൗരിനാഥ ക്ഷേത്രത്തിലെ സപ്താഹ യജ്ഞം ഇന്ന് മുതൽ 26 വരെ നടക്കും. ഇന്ന് വൈകിട്ട് 6 ന് ഇന്ത്യൻ സ്പോട്സ് കമന്റേറ്റർ ഷൈജു ദാമോദരൻ തിരി തെളിക്കും. ദേവസ്വം പ്രസിഡന്റ് എസ്.വിനയകുമാർ ആചാര്യവരണം നിർവ്വഹിക്കും. പുള്ളിക്കണക്ക് ഓമനക്കുട്ടനാണ് യജ്ഞാചാര്യൻ. വേലഞ്ചിറ ശശികുമാർ, അടൂർ രാജഷ്, നെടുമ്പന സനൽ, കരുനാഗപ്പള്ളി രാധാകൃഷ്ണൻ എന്നിവരാണ് യജ്ഞപൗരാണികർ.