തുറവൂർ: കുത്തിയതോട് മർച്ചന്റസ് അസോസിയേഷന്റെ 66-ാമത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10 ന് കോടംതുരുത്ത് എൻ.എസ്. എസ് ഹാളിൽ നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ജി. രാമചന്ദ്രനായ്ക്ക് അദ്ധ്യക്ഷനാകും.