അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പ് സർഗോത്സവം 2024 ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോക്ടർ നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ. ആർ. തങ്കജി അദ്ധ്യയനായി. ലൈബ്രറി സെക്രട്ടറി ശ്യാം എസ് കാര്യാതി,.താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എൻ എസ് ഗോപാലകൃഷ്ണൻ, അനീഷ് അശോകൻ, ആർ. അമൃതരാജ്, കെ. സുനിൽഎന്നിവർ സംസാരിച്ചു. തുടർന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സന്ദീപ് ഉണ്ണികൃഷ്ണൻ പ്രകൃതി ഒരു വിസ്മയം എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾക്ക് ക്ലാസ് എടുത്തു.