ചേർത്തല:ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ ചേർത്തല പള്ളിപ്പുറത്ത് പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ 2024 -25 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിക്കാം.thss.ihrd.ac.in ൽ മുഖേന ഓൺലൈനായും സ്കൂളിൽ നേരിട്ടെത്തി ഓഫ് ലൈനായും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നവർ രജിസ്ട്രേഷൻ ഫീസ് അടച്ചതിന്റെ വിശദവിവരങ്ങൾ thss.ihrd.ac.in ൽ നൽകണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 28ന് വൈകിട്ട് 5 വരെ. ഫോൺ:9447242722,8547005030.ഇമെയിൽ:thsscherthala.ihrd@gmail.com.