ചേർത്തല: ബാങ്ക് എംപ്ലോയീസ് ചേർത്തല താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് മാസ സന്ധ്യ 2024 വാർഷികാഘോഷവും കലാസാംസ്കാരിക സന്ധ്യയും ഇന്ന് ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 3ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് സി.മണിയപ്പൻ അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ കൗൺസിലർ എ.അജി ഉദ്ഘാടനം ചെയ്യും. സെക്രട്ടറി രാജേഷ് രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ പി.ജി.പവിത്രൻ കണക്ക് അവരിപ്പിക്കും. തുടർന്ന് വിവിധ ബാങ്കുകളിൽ നിന്ന് വിരമിച്ചവരേയും കലാ കായിക സാസ്ക്കാരിക മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരേയും കുടുംബാംഗങ്ങളേയും സിനിമ, സീരിയൽ താരം റോയി ജെ.മാത്യു ആദരിക്കും. വൈകിട്ട് 4ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചേർത്തല യൂണിറ്റിന്റെ നേതൃത്വത്തിൽ അടിയന്തര പരിചരണ ജീവൻ രക്ഷാ പരിശീലന ക്ലാസ് നടത്തും. 4.30ന് കലാസാംസ്ക്കാരിക സന്ധ്യ, 6ന് ദി വോയ്സ് ഒഫ് ബസ്റ്റിന്റെ ഗാനമേള,7.30ന് സ്നേഹ വിരുന്ന്.