മുഹമ്മ: അനില സജികുമാറിന്റെ ആദ്യ കവിതസമാഹാരമായ എന്റെ ഭ്രാന്തിന്റെ ശംഖുപുഷ്പങ്ങൾ ഇന്ന് പ്രകാശനം ചെയ്യും. മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ രാവിലെ 10 ന് ചേരുന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ കലാമണ്ഡലം ഗണേശന് നൽകി പ്രകാശിപ്പിക്കും. ബുക്കോരം പബ്ലിഷേഴ്സ് ആണ് പ്രസാധകർ. കലാമണ്ഡലം ഗണേശന്റേതാണ് അവതാരിക.