dfw

മുഹമ്മ: ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠനകളരിയുടെയും ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ ദർശന പഠനശിബിരം സംഘടിപ്പിച്ചു. ഗുരു ധർമ്മ പ്രഭാഷക കോട്ടയം ശൈലജ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. തുടന്ന് ഗുരുദേവ ദർശനത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.കളരി പരിരക്ഷകൻ മാധവബാലസുബ്രഹ്മണ്യം അദ്ധ്യക്ഷനായി. ഗുരു ധർമ്മപ്രചരണ സഭ ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട്, കളരി പരിരക്ഷക പത്മജ ബാല സുബ്രമണ്യം, കെ.എസ്.ശ്യം എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഗുരുദേവ ക്വിസ് മത്സരത്തിന് പ്രാർത്ഥനാരത്നം ബേബി പാപ്പാളിൽ നേതൃത്വം നൽകി.