tur

പൂച്ചാക്കൽ: അരൂക്കുറ്റി - ചേർത്തല റോഡിൽ പള്ളിപ്പുറം വടക്കുംകര ജംഗ്ഷന് സമീപം ജപ്പാൻ കുടിവെള്ള വിതരണ പദ്ധതിയുടെ പ്രധാന പൈപ്പിലെ ചോർച്ച പരിഹരിച്ചു. റോഡിന്റെ കിഴക്കുഭാഗത്തെ മണ്ണ് മാറ്റി പൊട്ടിയ ഭാഗം മുറിച്ചു നീക്കി. അതിനുശേഷം പുതിയ പൈപ്പ് സ്ഥാപിച്ചു ബന്ധിപ്പിച്ച ശേഷം അവ ഒട്ടിച്ചു. തൊഴിലാളികൾ രാത്രിയിലും ജോലി ചെയ്താണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. ഇന്ന് രാവിലെ 8 ന് തൈക്കാട്ടുശേരിയിലെ ജലശുദ്ധീകരണ പ്ലാൻ്റിൽ നിന്ന് ഓരോ പഞ്ചായത്തിലെയും വാട്ടർ ടാങ്കിലേക്ക് ശുദ്ധജലം നിറച്ച് തുടങ്ങുമെന്ന് ജല അതോറിട്ടി അധികൃതർ പറഞ്ഞു. ടാങ്ക് നിറഞ്ഞശേഷം പഞ്ചായത്തുകളിലെ ജലവിതരണം ആരംഭിക്കുമെന്നും അറിയിച്ചു. പൈപ്പ് പൊട്ടൽ കാരണം കഴിഞ്ഞ 4 ദിവസമാണ് ചേർത്തല മുനിസിപ്പാലിറ്റിയിലും പള്ളിപ്പുറം, തണ്ണീർമുക്കം, മുഹമ്മ,കഞ്ഞിക്കുഴി, ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക് എന്നീ 6 പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം നിലച്ചത്.