ചേർത്തല: മൈൽസ്റ്റോൺ സ്വിമ്മിംഗ് പ്രമോട്ടിംഗ് ചാരിറ്റബിൾ സൊസൈറ്റിയുടെയും വേൾഡ് മലയാളി ഫെഡറേഷനും ചേർത്തല നഗരസഭയുടെയും സഹകരണത്തിൽ നടത്തുന്ന നീന്തൽ പരിശീലനം ഇന്നു മുതൽ 31 വരെ ചേർത്തല നഗരസഭ 9ാം വാർഡിലെ പഴംകുളത്ത് നടക്കുമെന്ന് നീന്തൽ താരം എസ്.പി. മുരളീധരൻ,മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, കൗൺസിലർ പി.എസ്.ശ്രീകുമാർ എന്നിവർ അറിയിച്ചു. 7 മുതൽ 40 വയസുവരെയുള്ളവർക്ക് ശാസ്ത്രീയമായി നീന്തൽ പരിശീലനവും വെള്ളത്തിലെ
അപകടങ്ങളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും, രക്ഷാപ്രവർത്തനം നടത്താമെന്നും പരിശീലനം നൽകും. ആദ്യഘട്ടത്തിൽ 150 പേർക്കാണ് വിവിധ ഘട്ടങ്ങളിലായി ഒരോ മണിക്കൂർ വീതം പരിശീലനം നൽകുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് മന്ത്റി പി. പ്രസാദ് നിർവഹിക്കും. സൊസൈറ്റി വൈസ് പ്രസിഡന്റ് വി.എസ്. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിക്കും.സൊസൈറ്റി സെക്രട്ടറി എസ്.പി.മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും വിദഗ്ദ്ധ പരിശീലനവും നൽകും.