ചേർത്തല: മുക്കുപണ്ടം ഉണ്ടാക്കി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഒരു കോടിയോളം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം റിമാൻഡുചെയ്ത പ്രതികളെ കസ്​റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് അപേക്ഷ നൽകി. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും മുക്കുപണ്ടം പണയംവച്ചതായി കണ്ടെത്തി.

അറസ്​റ്റിലായ മ​റ്റു പ്രതികളായ പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ തൃച്ചാ​റ്റുകളം സിയാദ് മൻസലിൽ സിയാദ് (32),അരൂക്കു​റ്റി പഞ്ചായത്ത് അഞ്ചാം വാർഡിൽ അരൂക്കു​റ്റി ലൈല മൻസിലിൽ നിയാസ്(32),അരൂക്കു​റ്റി പഞ്ചായത്ത് നാലാം വാർഡിൽ വടുതല ജെട്ടി തെക്കേ ഊട്ടുകുളം വീട്ടിൽ റിയാസ്( 45 ) എന്നിവരെ കസ്​റ്റഡിയിൽ ലഭിക്കാൻ ചേർത്തല പൊലീസ് കോടതിയിൽ അപേക്ഷ നൽകി.
തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം,ആലപ്പുഴ,എറണാകുളം ജില്ലകളിലാണ് ഏറെയും മുക്കുപണ്ടം പണയംവച്ചിരിക്കുന്നത്. പ്രതികളെ കസ്​റ്റഡിയിൽ വാങ്ങിയതിനുശേഷം കൂടുതൽ ചോദ്യം ചെയ്ത് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.