മാന്നാർ: കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് റൈസിന്റെ വിതരണ ഉദ്‌ഘാടനം എണ്ണയ്ക്കാട് ജംഗ്ഷനിൽ ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡൻറ് സതീഷ് കൃഷ്ണൻ നിർവ്വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാർ നെടുംചാലിൽ, ജന.സെക്രട്ടറി ടി.പി സുന്ദരേശൻ, വൈസ് പ്രസിഡന്റ് രാജ് മോഹനൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശാന്ത ഗോപകുമാർ, ശ്രീജാ ശ്രീകുമാർ എന്നിവർ നേത്യത്വം നൽകി. 10 കിലോ അരി 290 രൂപ നിരക്കിൽ വിതരണം ചെയ്യാനെത്തിയ ഒരു ലോഡ് അരി 2 മണിക്കൂർ കൊണ്ട് 1 ലോഡ് അരി പൂർണമായും വിറ്റ് തീർന്നെന്നും ആവശ്യക്കാർ ഏറിയതിനാൽ ഭാരത് റൈസ് എല്ലാ ഗ്രാമങ്ങളിലും എത്തിക്കാൻ വേണ്ട പരിശ്രമം നടത്തുമെന്നും സതീഷ് കൃഷ്ണൻ പറഞ്ഞു.