അമ്പലപ്പുഴ: സി.പി.ഐ അമ്പലപ്പുഴ വടക്ക് മേഖലാബാലവേദി സർഗ്ഗോത്സവം മിന്നാമിന്നിക്കൂട്ടം 2024 വിപ്ലവ ഗായിക പി.കെ.മേദിനി ഉദ്ഘാടനം ചെയ്തു. എസ്.കുഞ്ഞുമോൻ അദ്ധ്യക്ഷനായി. വിജയികൾക്ക് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അനുമോദിച്ചു പി.എം.അഞ്ജനയുടെ കവിതാസമാഹാരങ്ങൾ പി.കെ.മേദിനി പ്രകാശനം ചെയ്തു. ഇ.കെ.ജയൻ,സി.വാമദേവ്, ആർ. ശ്രീകുമാർ, ഡോ.കൈലാസ് തോട്ടപ്പള്ളി, ശിഹാബുദ്ദീൻ, ജി.സുബിഷ്, ശൈലേന്ദ്രൻ, മാജിദ മുജീബ്, ശ്രിപ്രിയ,സുശീല ചന്ദ്രൻ, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ജെ.സുരേഷ് സ്വാഗതവും അജിത്ത് കൃപ നന്ദിയും പറഞ്ഞു.