കുട്ടനാട് :എഴുത്തുകാരന്മാർ ചരിത്രം പഠിക്കുന്നവാരകണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. കാശ് കൊടുത്തും സ്വാധീനിച്ചും പുരസ്ക്കാരങ്ങൾ കരസ്ഥമാക്കുവാനായി ആളുകൾ ഓടിനടക്കുകയാണന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചമ്പക്കുളത്ത് നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ, രാഷ്ട്രിയ സാംസ്ക്കാരിക രംഗത്തെ സമഗ്രസംഭാവനകൾക്കായി നൽകിയ പൊൻകുന്നം വർക്കി അവാ‌ർഡ് മുൻ എം.എൽ.എ സി.കെ.സദാശിവനിൽ നിന്നും ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അഗസ്റ്റിൻ ജോസ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.സി. രമേശ്കുമാർ സ്വാഗതവും ട്രഷറർ വി.വിത്തവാൻ നന്ദിയും പറഞ്ഞു.