കുട്ടനാട്: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കൈനകരി പഞ്ചായത്തിൽ നെല്ലാക്കുന്ന് പാലത്തിന് സമീപം നടന്ന ശുചീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. 11ാം വാർഡ് മെമ്പർ സന്തോഷ് പട്ടണം അദ്ധ്യക്ഷനായി. തുടർന്ന്
9, 11 വാർഡുകൾ ഉൾപ്പെടുന്ന സൊസൈറ്റി തോട്ടിലെ പായൽ നീക്കം ചെയ്തു. ജെ.പി.എച്ച്.എൻ, സ്മിത, രഞ്ജിത എന്നിവർ സംസാരിച്ചു. ആശാവർക്കർമാർ, ഹരിതകർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കാളികളായി.