ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ചമ്പക്കുളം പഞ്ചായത്ത് വാർഡ് മൂന്ന് തലവടി പഞ്ചായത്ത് 13-ാം വാർഡ്, തഴക്കര പഞ്ചായത്ത് 11-ാം വാർഡ് എന്നിവിടങ്ങളിലെ 10,671 വളർത്തുപക്ഷികളെ കൊന്ന് നശിപ്പിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയും കൊന്നു നശിപ്പിച്ചു. ദ്രുതകർമ്മസേനയുടെ 13 ടീമുകളുടെ നേതൃത്വത്തിലാണ് നടപടി. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ചമ്പക്കുളം 269, തലവടി 2518, തഴക്കര 7884 എന്നിങ്ങനെയാണ് വളർത്തുപക്ഷികളെ കള്ളിംഗ് നടത്തിയത്.