കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ നടന്നുവന്ന ശാഖാസന്ദർശന പരിപാടിയുടെ ഭാഗമായി നീലംപേരൂർ ഒന്നാം നമ്പർ ശാഖയിൽ ചേർന്ന സമ്മേളനം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടനും പള്ളാതുരുത്ത് 25ാം നമ്പർ ശാഖയിൽ ചേർന്ന സമാപന സമ്മേളനം യൂണിയൻ കൺവീനർ സന്തോഷ് ശാന്തിയും ഉദ്ഘാടനംചെയ്തു. യൂണിയൻ നേതൃത്വത്തിൽ നടത്തിവരുന്ന വിവിധ വികസന പ്രവർത്തനങ്ങൾ, മൈക്രോഫിനാൻസ് വായ്പ് , പോഷകസംഘടനാപ്രവർത്തനങ്ങൾ എന്നിവ യോഗത്തിൽ വിലയിരുത്തി. യൂണിയൻഅഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എ.കെ. ഗോപിദാസ്, ടി.എസ്.പ്രദീപ് കുമാർ, കെ.കെ.പൊന്നപ്പൻ, എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.ജി.ഗോകുൽദാസ്, ശാഖാ ഭാരവാഹികൾ, മാനേജിംഗ് കമ്മറ്റിയംഗങ്ങൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.