മുഹമ്മ: എസ്.എൽ പുരം ജി.എസ്.എം.എം.ജി.എച്ച്.എസ്.എസ് സ്കൂളിൽ നടന്ന യു.പി വിഭാഗം ഹിന്ദി അദ്ധ്യാപക പരിശീലനം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ മാതൃകയായി. പരിശീലനത്തിൽ പങ്കെടുത്ത 35 അദ്ധ്യാപകർ പഠന പ്രവർത്തനത്തിന്റെ ഭാഗമായി മാരാരിക്കുളം ബീച്ചും പരിസരവും ശുചീകരിച്ചു. ഏഴാം ക്ലാസിലെ ഹിന്ദി പാഠഭാഗത്തിലെ ശുചിത്വവുമായി ബന്ധപ്പെട്ട സന്ദേശം കുട്ടികളിൽ എത്തിക്കുകയാണ് ലക്ഷ്യം. ആർ.പി മാരായ വി.രാജു, രാജി, മോഹന എന്നിവർക്കൊപ്പം ചേർത്തല ബി.ആർ.സിയും നേതൃത്വം നൽകി.