tg

ഹരിപ്പാട്: നാഗരസഭ 25-ാം വാർഡിൽ ബാങ്ക് ഒഫ് ബറോഡക്ക് പടിഞ്ഞാറേക്കുള്ള മുനിസിപ്പൽ റോഡ് 28 ദിവസമായി മണ്ണിട്ട് തടസ്സപ്പെടുത്തിയതിനെതിരെ വാർഡ് കൗൺസിലർ പി.എസ്. നോബിളിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. ഹരിപ്പാട് പൊലീസ് സബ് ഇൻസ്‌പെക്ടറുടെ മാദ്ധ്യസ്ഥതയിൽ ദേശീയപ്പാത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ തിങ്കളാഴ്ച റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു. പ്രശാന്ത് കുറുപ്പ്, ഉണ്ണികൃഷ്ണകുമാർ,കബീർ,രാജേഷ് കീർത്തനം,വർഗീസ് കൈപ്പള്ളിൽ, ബാബു ശ്രീലത, ബേബി തുടങ്ങിയവർ സംസാരിച്ചു.