ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ പുന്നപ്ര വാടക്കലെ ഡോ.അംബേദ്കർ സ്മാരക ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പാചക സഹായികളെ താത്‌കാലികമായി നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 18 നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകകളോടെ സീനിയർ സൂപ്രണ്ട്, ഡോ.അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽസ്‌കൂൾ പുന്നപ്ര, വാടക്കൽ പി.ഒ - 688003 ആലപ്പുഴ എന്ന വിലാസത്തിൽ ഫോൺ നമ്പർ സഹിതം 25മുമ്പ് അപേക്ഷിക്കണം. ഫോൺ: 7902544637.