ചേർത്തല: ഈ അദ്ധ്യയനവർഷം മുതൽ കേരള സർവകലാശാലയിൽ നടപ്പിലാക്കുന്ന നാല് വർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ച് വിശദമാക്കുന്നതിനും സംശയനിവാരണത്തിനുമായി ചേർത്തല ശ്രീനാരായണ കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ ബോധവത്കരണ പരിപാടി ഇന്ന് വൈകിട്ട് 7 ന് ഗൂഗിൾ മീ​റ്റിൽ നടക്കും.ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മീ​റ്റിംഗിൽ പങ്കെടുക്കാം. ഡോ.കെ.എം.അനിൽ കുമാർ ക്ലാസിന് നേതൃത്വം നൽകും. മീ​റ്റിൽ പങ്കെടുക്കുന്നതിനുള്ള ലിങ്കിനും വിശദവിവരങ്ങൾക്കും കോളേജ് വെബ് സൈ​റ്റ് സന്ദർശിക്കുക : https://snccherthala.com/.