മുഹമ്മ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവുങ്കൽ യൂണിറ്റ് വാർഷികം കാവുങ്കലിൽ സംസ്ഥാന പ്രസിഡന്റ് രാജു ,കെ.എസ്. മുഹമ്മദ്, ജേക്കബ് ജോൺ, ആർ. സുബാഷ്, എം.ജെ. കാസിം തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എസ്. സതീശൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്. ജയഗോപാൽ കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി പി.ഡി അശോകൻ (പ്രസിഡന്റ്), എം.കെ. കാർത്തികേയൻ (വൈസ് പ്രസിഡന്റ്), എസ്. സതീശൻ (ജനറൽ സെക്രട്ടറി), എം.ജെ. കാസിം (സെക്രട്ടറി), എസ്. ജയഗോപാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.