tur

തുറവൂർ: എസ്.എൻ.ഡി.പി യോഗം 537 -ാം നമ്പർ വളമംഗലം കാടാതുരുത്ത് ശാഖയുടെ കീഴിലുള്ള മൂന്നാം നമ്പർ കുടുംബയൂണിറ്റിന്റെ യോഗവും പഠനോപകരണ വിതരണവും നടന്നു.ശാഖ സെക്രട്ടറി ആർ.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ടി. സത്യൻ, എസ്.കെ.ബൈജു, സജിത ഷിനു എന്നിവർ സംസാരിച്ചു. യൂണിറ്റ് കൺവീനർ സനീഷ പ്രശാന്ത് സ്വാഗതവും ഗംഗ ഹർഷൻ നന്ദിയും പറഞ്ഞു.