ആലപ്പുഴ: കരൾ സംബന്ധമായി ചികിത്സയിൽ കഴിയുന്ന വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണുഭവനത്തിൽ പേരൂർ വിഷ്ണുവിന്റെ (34) ചികിത്സക്കായി ധനസമാഹരണത്തിനായി ജനകീയ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് ചെയർപേഴ്‌സണായി 501അംഗ ജനകീയ സമിതി രൂപീകരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ അടിയന്തര ശസ്ത്രകീയ നടത്താൻ 50 ലക്ഷംരൂപ ചെലവാകും. ജനകീയ സമിതി രൂപീകരണയോഗം എം.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദിന്റെ അദ്ധ്യക്ഷത വഹിച്ചു. മഠത്തിൽ ഷുക്കൂർ സംസാരിച്ചു. അഡ്വ. ഷമീർ പ്രവർത്തനങ്ങൾ വിവരിച്ചു. ഗ്രാമപഞ്ചായത്തംഗം ജി.രാജീവ്കുമാർ സ്വാഗതം പറഞ്ഞു. ഫോൺ: 9846843261.