അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 3715-ാം നമ്പർ കോമന പടിഞ്ഞാറ്ശാഖയിൽ സത്യപ്രതിജ്ഞാ സമ്മേളനം നടത്തി. വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത ഭരണ സമിതിയുടെ സത്യപ്രതിജ്ഞയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശാഖാ യോഗ അംഗങ്ങളുടെ കുട്ടികളെ അനുമോദിക്കലും നടത്തി. കുട്ടനാട് സൗത്ത് യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് പി.ദിലീപ് കൊച്ചു പറമ്പ് അദ്ധ്യക്ഷനായി.ഭദ്രദീപ പ്രകാശനം വനിതാ സംഘം പ്രസിഡന്റ് മണിയമ്മ രവീന്ദ്രൻ നിർവഹിച്ചു.യൂണിയൻ കൗൺസിലർ സന്തോഷ് കോഴിമുക്ക് മുഖ്യ പ്രഭാഷണം നടത്തി.പി.വി.വിജയൻ, കെ.ബാബുക്കുട്ടൻ, ഉണ്ണികൃഷ്ണൻ അനുഗ്രഹ, സന്തോഷ് സി കൃഷ്ണകൃപ, വി.ശരത്ത്, ഓമന ദാസ് ,ബിന്ദു ഉത്തമൻ ,സതീശൻ തുണ്ടിയിൽ, തുടങ്ങിയവർ സംസാരിച്ചു.ശാഖാ സെക്രട്ടറി വി.ഉത്തമൻ സ്വാഗതവും, ജലജ ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.