അമ്പലപ്പുഴ :ദേശീയപാതക്കരികിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. നീർക്കുന്നം കാട്ടിപ്പറമ്പിൽ കിളിയന്തറ അബ്ദുൽ വാഹിദിന്റെ ഉടമസ്ഥതയിലുള്ള ഹീറോഹോണ്ട സി .ഡി ഡീലക്സ് ബൈക്കാണ് മോഷണം പോയത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.